പള്ളീലച്ചൻ പട്ടാളക്കാരനായി; ഫാദർ ജിസ് ജോസ് ഇനി കരസേനയുടെ ഭടൻ

single-img
9 May 2019

ഫാദർ ജിസ് ജോസ് ഇനി കരസേനയുടെ ഭാഗം. കരസേന നിയമിച്ച 19 ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരിൽ ഒരാളായി നിയമനം ലഭിച്ചതോടെ വരുന്ന 15 വർഷക്കാലം രാജ്യത്തെ വിവിധ സൈനിക യൂണിറ്റുകളിൽ സേവനത്തിനായി ഫാദർ ജിസും ഉണ്ടാകും. സൈനികരുടെ ആധ്യാത്മിക ജീവിതത്തിന് പിന്തുണ നൽകുന്നതിനൊപ്പം കൗൺസിലിങ് നടത്താനും അച്ചന് ചുമതലയുണ്ട്.

കോതമം​ഗലം കല്ലൂർക്കാട് സ്വദേശിയായ ഫാദർ ജിസ് ജോസ് ആലുവ സെന്റ് ജോസഫ്സ് പ്രൊവിൻസ് അം​ഗമാണ്. 2015ലാണ് വൈദിക പട്ടം സ്വീകരിച്ചത്. കലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് ബിസിഎയും എംസിഎയും പൂർത്തിയാക്കിയിട്ടുണ്ട്.

രോ​ഗീപരിചരണത്തിനും തടവിൽ കഴിയുന്നവരെ സന്ദർശിക്കാനുമുള്ള ജിസ് ജോസിൻ്റെ സന്നദ്ധതയാണ് അദ്ദേഹത്തെ പട്ടാളത്തിൽ എത്തിച്ചത്. മെഡിക്കൽ പരിശോധനകളും പ്രവേഷന പരീക്ഷയും അഭിമുഖവുമെല്ലാം പിന്നിട്ട ശേഷം പൂനെയിലെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇന്റ​ഗ്രേഷനിൽ നിയമനവും ലഭിക്കുകയായിരുന്നു.