പ്ലസ് ടു പരീക്ഷ തോറ്റതില്‍ മനോവിഷമം; തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

single-img
9 May 2019

മലപ്പുറം: പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം അറിഞ്ഞ ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീതുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ശ്രീതുവിന്റെ മരണത്തോടെ പ്ലസ് ടു പരീക്ഷ ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം രണ്ടായി. ഇതിന് മുൻപ് എറണാകുളം പറവൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുറ്റിച്ചിറ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.

പത്താം ക്ലാസ് പരീക്ഷ തോറ്റ മനോവിഷമത്തില്‍ ഇടുക്കി ഏലപ്പാറയിലും പാലക്കാട് കൂറ്റനാടും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.