വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്താന്‍ പുതുവഴി; കേരളാ പോലീസിന്റെ ട്രാഫിക് ക്യാമ്പെയ്‌നില്‍ ഇടംനേടി തളത്തില്‍ ദിനേശനും ശോഭയും

single-img
9 May 2019

കേരളാ പോലീസ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും പുറത്തുവിടുന്ന ട്രാഫിക് അവലോകന പോസ്റ്റുകള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആകട്ടെ, കോമഡി കമന്റുകളും അതിലുള്ള കേരള പോലീസിന്റെ രസകരമായ മറുപടിയും ശ്രദ്ധേയമാകുന്നു. ഇതാ ഇക്കുറിയും ഒരു അവലോകന പോസ്റ്ററെത്തി. അതില്‍ ഇടംനേടിയത് തളത്തില്‍ ദിനേശനും ശോഭയുമാണ്.

വടക്കുനോക്കിയന്ത്രം എന്ന ശ്രീനിവാസന്റെ എക്കാലത്തെയും ഹിറ്റിലെ ദിനേശനെയും ശോഭയേയും ആരു മറക്കാന്‍. ഈ ചിത്രത്തിലൂടെ വൈറലായ പേരുകളും കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയാണ് കേരള പോലീസിന്റെ പോസ്റ്റര്‍. സാധാരണക്കാരായ പ്രേക്ഷക മനസ്സില്‍ പതിയാന്‍ ഇത്തരത്തിലുള്ള വിദ്യകള്‍ കേരള പോലീസ് കാണിക്കാറുണ്ട്.

സാധാരണയായി ട്രോളുകളിലെല്ലാം നിറഞ്ഞുനില്‍ക്കാറുളള തളത്തില്‍ ദിനേശന്‍ ഇപ്പോള്‍ കേരള പോലീസിന്റെ ട്രാഫിക്ക് അവബോധ ക്യാമ്പെയിനിലും താരമാവുകയാണ്. മദ്യപിച്ച ശേഷം വാഹനം ഓടിക്കാതിരിക്കാനുളള സോഷ്യല്‍ മീഡിയ പ്രചാരണത്തിലെ മുഖങ്ങളാണ് ദിനേശനും ശോഭയും. ഒന്ന് ക്ഷമ പറഞ്ഞാല്‍ നഷ്ടപ്പെട്ടു പോയ ജീവിത പങ്കാളിയെ തിരികെ ലഭിക്കില്ല എന്നതാണ് സന്ദേശം.കേരളാ പോലീസിന്റെ ട്വിറ്റര്‍ പേജിലാണ് ഈ പോസ്റ്റര്‍ വന്നിരിക്കുന്നത്.