വയനാട് ഒഴികെ മറ്റ് മൂന്നു സീറ്റിലും വിജയസാധ്യത: സി​പി​ഐ വിലയിരുത്തൽ

single-img
9 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് ഒഴികെ മത്സരിച്ച മൂന്നു സീറ്റിലും ജയസാധ്യതയെന്ന് സിപിഐ വിലയിരുത്തല്‍. തിരുവനന്തപുരത്ത് നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ വിലയിരുത്തല്‍. വോട്ടെടുപ്പിനു ശേഷം ചേരുന്ന സിപിഐയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗമായിരുന്നു ഇത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലാ കമ്മിറ്റികള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ യോഗം വിലയിരുത്തി. പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി പി.പി സുനീറിനെതിരെ നടത്തിയ ആക്ഷേപവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പി.വി.അന്‍വറിനെതിരെ മാനനഷ്ടക്കേസ് കൊടുക്കണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചില്ല. സിപിഎം തന്നെ അന്‍വറിനെ തള്ളിയ സാഹചര്യത്തിലാണ് തീരുമാനം.