ചൂര്‍ണിക്കര വ്യാജരേഖ കേസ്: ഇടനിലക്കാരൻ അബുവിനായി തെരച്ചിൽ തുടരുന്നു

single-img
9 May 2019

കൊച്ചി: ചൂർണിക്കര വ്യാജരേഖ കേസിൽ ഇടനിലക്കാരൻ അബുവിനായി പൊലീസ് തെരച്ചിൽ തുടരുന്നു. ഇയാൾ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങൾ പൊലിസ് ഊർജിതമാക്കി. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകൾക്കായി പൊലിസ് അബുവിന്‍റെ വീട്ടിൽ പരിശോധന നടത്തി. കേസിൽ വിജിലൻസ് അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഭൂവുടമ ഹംസ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശി അബുവിനായുളള അന്വേഷണം പൊലീസ് ആരംഭിച്ചത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണ് അബുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സ്ഥലം തരം മാറ്റി നല്‍കിയതിന് അബു ഹംസയുടെ കയ്യില്‍ നിന്ന് പണവും കൈപ്പറ്റിയിരുന്നു. ആലുവയിലെ അബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ റവന്യു രേഖകള്‍ ഉള്‍പ്പെടെയുളളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണ് അബുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സ്ഥലം തരം മാറ്റി നല്‍കിയതിന് അബു ഹംസയുടെ കയ്യില്‍ നിന്ന് പണവും കൈപ്പറ്റിയിരുന്നു. ആലുവയിലെ അബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ റവന്യു രേഖകള്‍ ഉള്‍പ്പെടെയുളളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അബുവിനെ ചോദ്യം ചെയ്താൽ മാത്രമേ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ വ്യാജരേഖ കേസിലെ വിജിലൻസ് സംഘവും പ്രതികളെ കണ്ടെതാൻ ശ്രമം നടത്തുന്നുണ്ട്. വ്യാജരേഖ നിർമിക്കാൻ ഉദ്യോഗസ്ഥ സഹായം പ്രതിക്ക് ലഭിച്ചിരിക്കാം എന്നാണ് വിജിലൻസ് കരുതുന്നത്.