സിഖുകാരെ കൊന്നൊടുക്കാൻ രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിട്ടു; ഗുരുതര ആരോപണവുമായി ബിജെപി

single-img
9 May 2019

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ബിജെപി. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർതന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കിയെന്ന് ബിജെപി ട്വിറ്ററിൽ ആരോപിച്ചു. ‘സിഖ് വിരുദ്ധ കലാപത്തിൽ പൗരന്മാരെ കൊന്നൊടുക്കാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുവെന്ന് സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ രേഖയിലുണ്ടെന്നും ബിജെപി പറഞ്ഞു.

ഇന്ത്യൻ സർക്കാർ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’ എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർഅക്കൗണ്ടിൽ വന്ന ട്വീറ്റ്. ഈ കർമ്മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു.

രാജീവ് ഗാന്ധി പ്രധനമന്ത്രിയായിരുന്ന സമയത്ത്  തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഡൽഹിയിലെ രാംലീല മെെതാനത്ത് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.