കേരളത്തിലെ ഭീകരവാദ ബന്ധങ്ങൾ; ബിജെപി നേതാവും രാജ്യസഭ എംപിയുമായ വി മുരളീധരൻ ഇന്ന് ഗവർണറെ കാണും

single-img
8 May 2019

കേരളത്തിലെ ഭീകരവാദ ബന്ധങ്ങളെ സംബന്ധിച്ചുള്ള വാർത്തകൾ ഉയരുന്നതിനിടെ ബിജെപി നേതാവും രാജ്യസഭ എംപിയുമായ വി മുരളീധരൻ ഇന്ന് ഗവർണർ പി സദാശിവത്തെ കാണും. കേരളം നേരിടുന്ന ഗുരുതരമായ സാഹചര്യങ്ങൾ ഗവർണർക്ക് മുന്നിൽ വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ  11. 30നാണ് വി മുരളീധരൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം രാജ്ഭവന് മുന്നിൽ മാധ്യമങ്ങളെ കാണും.