ടോവിനോയുടെ പുതുവര്‍ഷ ഹിറ്റ്‌ ‘തീവണ്ടി’ തെലുങ്കിലേക്ക് ‘പുകബണ്ടി’യായി ഓടാന്‍ ഒരുങ്ങുന്നു

single-img
8 May 2019

2019ലെ ടോവിനോയുടെ ആദ്യ ഹിറ്റായിരുന്ന തീവണ്ടി തെലുങ്കിൽ റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു. മലയാളത്തിൽ ഫെല്ലിനി ടി പി സംവിധാനം ചെയ്ത ‘തീവണ്ടി’ തെലുങ്കിലേക്ക് എത്തുമ്പോൾ പുകബണ്ടി എന്നാണു പേര് നൽകിയിരിക്കുന്നത്. തെലുങ്കിലും ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് മലയാളത്തിൽ ‘ജീവാംശമായി’ സമ്മാനിച്ച കൈലാസ് മേനോന്‍ തന്നെയാണ്.

ടോവിനോ അവതരിപ്പിച്ച നായക കഥാപാത്രത്തെ തെലുങ്കിൽ സൂര്യ തേജായിരിക്കും അവതരിപ്പിക്കുക. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നെന്ന വാര്‍ത്ത പുറത്ത് വിട്ടത്.

മലയാളത്തിൽ സംയുക്ത മേനോനായിരുന്നു ടോവിനോയുടെ നായിക. ആക്ഷേപഹാസ്യരൂപമുള്ള ഈ സിനിമയിൽ ടോവിനോ പുകവലിക്ക് അടിമയായ ബിനീഷ് ദാമോധരന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്.