സപ്ലൈകോയുടെ കുപ്പിവെള്ളം ഇനിമുതൽ റേഷന്‍കട വഴിയും; വില വെറും 11 രൂപ മാത്രം

single-img
8 May 2019

സപ്ലൈകോയുടെ കുപ്പിവെള്ളം ഇനി റേഷന്‍ കട വഴിയും ലഭിക്കും. വില വെറും 11 രൂപ മാത്രം. പൊതുവിപണിയില്‍ ലിറ്ററിന്‌ 20 രൂപയുള്ള കുപ്പിവെള്ളമാണ്‌ 11 രൂപയ്‌ക്കു സപ്ലൈകോ നല്‍കുന്നത്‌.

കുപ്പിവെള്ളത്തിന്റെ വിതരണം വിപുലമാക്കുന്നതു സംബന്ധിച്ച്‌ ഇന്നു തിരുവനന്തപുരത്തു ചര്‍ച്ച നടക്കും. വയനാട്‌, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലൊഴികെ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ്‌.  

മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളം സപ്ലൈകോ വില്‍പ്പന നടത്തി.