ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും; ചരിത്രത്തിലാദ്യമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ച് അധ്യയനം തുടങ്ങും

single-img
8 May 2019

സംസ്ഥാനത്തെ സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് തുറക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതല്‍ 12 വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ജൂണ്‍ മൂന്നിന് അധ്യയനം തുടങ്ങും.

പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറിവരെ 203 അധ്യയന ദിവസങ്ങള്‍ ലഭിക്കുന്ന വിധമാണ് അക്കാദമിക് കലണ്ടര്‍ തയാറാക്കിയിട്ടുള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് 226 ദിവസങ്ങളാണ് അധ്യയന ദിനങ്ങളായി നിജപ്പെടുത്തിയിട്ടുള്ളത്. ഇവ പൂര്‍ണമായി ലഭ്യമാകും വിധമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.