ശബരിമലയിൽ സ്ത്രീ പ്രവേശനം ആവാമെന്നു തന്നെയാണ് ആർഎസ്എസിൻ്റെ അഭിപ്രായം; നിലപാടിൽ മലക്കം മറിഞ്ഞ് ഹിന്ദു ഐക്യവേദി

single-img
8 May 2019

ശബരിമല സ്ത്രീപ്രവേശന  അനുവദിച്ചുള്ള സുപ്രീം കോടതി വിധിയിലെ നിലപാടില്‍ മലക്കം മറിഞ്ഞ് സംഘപരിവാര്‍ നേതാക്കള്‍. സ്ത്രീ പ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു പറഞ്ഞു. .

ശബരിമല പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന റെഡി ടു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മപിള്ളയുടെ ആരോപണത്തിന് പിന്നാലെയാണ് ആര്‍.വി ബാബുവിന്‍റെ പ്രതികരണം എത്തിയിരിക്കുന്നത്. ഇക്കാര്യം വിധി വന്നതിന് ശേഷം ആര്‍.എസ്എസ് പ്രാന്ത കാര്യവാഹക്) ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആചാര്യന്മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കണമെന്നാണ് അന്നും ഇന്നും സംഘം പറയുന്നതെന്നാണ് ആര്‍.വി ബാബു ഫേസ്ബുക്കില്‍ പറഞ്ഞു.