നടൻ ശ്രീനിവാസനെതിരെ ആഞ്ഞടിച്ച് നടി രേവതി

single-img
8 May 2019

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന നടൻ ശ്രീനിവാസന്റെ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. നിരവധിപേരാണ് ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ ശ്രീനിവാസന്റെ പരാമർശത്തിൽ മറുപടിയുമായി ഡബ്ലുസിസി അംഗം രേവതിയും രംഗത്തെത്തി.

തങ്ങൾ ആദരിക്കുന്ന താരങ്ങൾ ഇത്തരത്തിൽ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റിൽ കുറിച്ചു. ‘നമ്മൾ ആദരിക്കുന്ന താരങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികൾ കൂടുതൽ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകൾ അടുത്ത തലമുറയിൽ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവർ ചിന്തിക്കേണ്ടതില്ലേ?’ രേവതി ട്വിറ്ററിൽ കുറിച്ചു.

ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞത്. പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് വിശ്വസിക്കാൻ കഴിയില്ല. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

https://twitter.com/RevathyAsha/status/1125797777164734464