പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം

single-img
8 May 2019

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേര്‍ വിജയിച്ചു. 3,69,238 പേര്‍ പരീക്ഷയെഴുതിയതില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 83.75 ശതമാനമായിരുന്നു.

വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയില്‍ (78%). 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04, എയ്ഡഡ് സ്‌കൂളുകള്‍ 86.36, അണ്‍ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം. 14,244 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.07 ശതമാനമാണ് വിജയം. 23 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 63 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ നല്‍കാം. ട്രയല്‍ അലോട്ട്‌മെന്റ് 22നും ആദ്യ അലോട്ട്‌മെന്റ് 24നും പുറത്തിറക്കും. ക്ലാസുകള്‍ ജൂണ്‍ മൂന്നിന് തുടങ്ങും. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ ഒന്നിച്ച് അധ്യയനം തുടങ്ങുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്.

പരീക്ഷാഫലങ്ങള്‍ www.dhse kerala.gov.in, www.keralaresu lts.nic.in, www.prd.kerala.gov.i n, www.kerala.gov.in, www.r esults.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ല ഭിക്കും. പിആര്‍ഡി ലൈവ്, സഫലം 2019, ഐ എക്‌സാംസ് എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും, ആപ്പ് സ്റ്റോറില്‍ നിന്നും പിആര്‍ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം.