തൃശൂര്‍ പൂരം മുപ്പതു മണിക്കൂറിന്റെ തുടർച്ചയായ അനുഷ്ടാനങ്ങളുടെ നിര; അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും: ഉമ്മന്‍ചാണ്ടി

single-img
8 May 2019

തൃശൂർ പൂരം മുപ്പതു മണിക്കൂറിന്റെ തുടർച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്. പൂരത്തിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെയും നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തൃശൂർ പൂരത്തിന് നേതൃത്വം നൽകുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തിൽ എടുത്ത് അവർക്കു ആത്മ വിശ്വാസം നൽകി പൂരം സുഗമമായി നടത്തുവാൻ ആവശ്യമായ തീരുമാനങ്ങൾ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

ഓരോ കാലത്തും പൂരം സംബന്ധിച്ചു ചില പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകാറുണ്ട്.അപ്പോഴൊക്കെ അധികൃതർ ഇടപെട്ടു അവ പരിഹരിച്ചിട്ടുമുണ്ട്.തൃശൂർ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.