‘ഇത് നിന്റെ ജീവിതം, എന്തിന് വഴങ്ങുന്നു’; മാധുരിയോട് കാര്‍ത്തിക

single-img
8 May 2019

ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് മാധുരി. ജോജു നായകനായെത്തിയ ചിത്രത്തില്‍ ലിസമ്മ എന്ന വേഷത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മാധുരി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

എന്നാല്‍, മോശം പ്രതികരണങ്ങള്‍ കൂടി വന്നതോടെ മാധുരി തന്നെ അതിന് മറുപടിയും നല്‍കി. ബാത്തിംഗ് സ്യൂട്ടില്‍ ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാല്‍ ഇങ്ങനെയാണോ അവസ്ഥ? മലയാളികള്‍ക്ക് വെറുതെ നാണക്കേട് ഉണ്ടാക്കരുത് എന്നാണ് നടി പറഞ്ഞത്. ഇതിന് പിന്നാലെ തന്റെ ബിക്കിനി ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ മാധുരി ചിത്രം നീക്കം ചെയ്തതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കസ്തൂരി. ‘നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം? ചിലര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ’ എന്നാണ് മാധുരിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കസ്തൂരി സമൂഹമാധ്യമത്തില്‍ കുറിച്ചത്.

https://www.facebook.com/actresskasthuri/posts/1234477843396689