മുഖം മറയ്ക്കുന്നത് ആചാരമാണെങ്കിൽ ആവാം എന്നാൽ പൊതുരംഗത്ത് വരരുത്: കെ പി ശശികല

single-img
8 May 2019

പാലക്കാട്: ആളുകൾ മുഖം മറയ്ക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ആളുകൾ മുഖം മറച്ച് പൊതുരംഗത്ത് വരരുതെന്ന് കെ പി ശശികല പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും, കഴിഞ്ഞ ദിവസങ്ങളിൽ എം ഇ എസിന്റെ കോളേജിൽ പുറത്തിറക്കിയ പെൺകുട്ടികൾ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കരുത് എന്നുമുള്ള സർക്കുലറിലെ വിവാദങ്ങളുടെ തുടർച്ചയായിരുന്നു കെ പി ശശികലയുടെ പ്രസ്താവന.

ആളെ തിരിച്ചറിയുന്ന രീതിയിൽവേണം വസ്ത്രധാരണമെന്നും മുഖം മറയ്ക്കുന്നത് ആചാരമാണെങ്കിൽ ആവാം എന്നാൽ പൊതുരംഗത്തേക്ക് വരുന്നത് ശരിയല്ലെന്നും കെ പി ശശികല പറഞ്ഞു. അതേപോലെ, പെണ്‍കുട്ടികള്‍ മുഖം മറച്ച് ക്ലാസുകളിൽ എത്തരുതെന്ന എംഇഎസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു.