കൊച്ചിയിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

single-img
8 May 2019

എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നിവയാണ് പൊളിക്കേണ്ടത്.

ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അനധികൃത നിര്‍മാണങ്ങള്‍ കാരണമുള്ള പ്രളയദുരന്തം താങ്ങാന്‍ കേരളത്തിന് ഇനിയും കഴിയില്ലെന്ന് കോടതി പറഞ്ഞു. ജ.അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.