ബിജെപിക്കു 2014 ആവര്‍ത്തിക്കാനാവില്ല; ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

single-img
8 May 2019

ബിജെപിക്കു സീറ്റെണ്ണത്തില്‍ 2014 ആവര്‍ത്തിക്കാനാവില്ലെന്നു സൂചിപ്പിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ മറ്റു ചില കക്ഷികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഡല്‍ഹിയിലെ വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു ജയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹിയില്‍ ഈ മാസം 12നും പഞ്ചാബില്‍ 19നുമാണ് വോട്ടെടുപ്പ്. ഈ പശ്ചാത്തലത്തിലാണു ക്രൈസ്തവ നേതാക്കളുമായുള്ള ധനമന്ത്രിയുടെ കൂടിക്കാഴ്ച പ്രസക്തമാകുന്നത്. ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചു പോകേണ്ടതുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചശേഷം വീണ്ടും കൂടിക്കാഴ്ചയാവാം എന്നും ജയ്റ്റ്‌ലി പറഞ്ഞു.

മാര്‍ത്തോമ്മാ സഭ, മലങ്കര സഭ, സാല്‍വേഷന്‍ ആര്‍മി, ലൂഥറന്‍ സഭ, ചര്‍ച്ച്എ ഓഫ് നോര്‍ത്ത് ഇന്ത്യ എന്നിവയുടെ ഡല്‍ഹിയിലെ അധ്യക്ഷന്‍മാരാണു ജയ്റ്റ്‌ലിയുടെ ക്ഷണം സ്വീകരിച്ചു പങ്കെടുത്തത്.