സ്വന്തം പേരില്‍ 240 കേസുള്ള ആളുകള്‍ ജനപ്രതിനിധികളാകാന്‍ മത്സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ദിലീപിനെതിരെ ഓക്കാനിക്കുന്നത്: ഹരീഷ് പേരടി

single-img
8 May 2019

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിക്കുകയും ഡബ്ല്യുസിസിക്കെതിരെ പ്രതികരിക്കുകയും ചെയ്ത നടൻ ശ്രീനിവാസനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. സിനിമയിൽ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ഡബ്ല്യുസിസിയുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലായില്ല എന്ന് ശ്രീനിവാസന്‍ ചോദിക്കുമ്പോള്‍ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണെന്ന് ഹരീഷ് പേരടി പറയുന്നു.

സ്വന്തം പേരില്‍ 240 കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മത്സരിക്കുമ്പോഴാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍ എന്ന് ഹരീഷ് പേരടി ഡബ്ല്യുസിസിയെ വിമര്‍ശിക്കുന്നു. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്.. അരി തന്നെയാണ് തിന്നുന്നതെന്നും ഹരീഷ് പറയുന്നു.

ഞാൻ കണ്ട മലയാള സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളിൽ രണ്ടെണ്ണം " വടക്ക്നോക്കിയന്ത്രവും ചിന്താവിഷ്ടയായ…

Posted by Hareesh Peradi on Tuesday, May 7, 2019