ഗെയിം ഓഫ് ത്രോണ്‍സില്‍ പറ്റിയത് ആനമണ്ടത്തരം

single-img
8 May 2019

ഗെയിം ഓഫ് ത്രോണ്‍സ് കഴിഞ്ഞ എപ്പിസോഡ് കണ്ട ആരാധകരാകെ അന്തംവിട്ടിരിക്കുകയാണ്. മധ്യകാലത്തെ സീനില്‍ മെഴുകുതിരിവെളിച്ചം മാത്രമേയുള്ളൂ. മൃഗത്തോല്‍ കൊണ്ടുള്ള വസ്ത്രങ്ങളാണ് കഥാപാത്രങ്ങള്‍ ധരിച്ചിരിക്കുന്നത്. ഇരുമ്പു പാത്രങ്ങളും തുകല്‍ പൊതിഞ്ഞ മരക്കസേരകളും കാണാം.

ഒരു കഥാപാത്രം ഏതോ ഒരു മൃഗത്തിന്റെ കൊമ്പ് കൈയില്‍ കരുതിയിട്ടുണ്ട്. ഇങ്ങനെ സെറ്റ് ചെയ്ത സീനില്‍ റോഗ് കോഫി കമ്പനിയുടെ ഒരു ഡിസ്‌പോസിബിള്‍ ഗ്ലാസ് ഇരിക്കുന്നു. എപ്പിസോഡിന്റെ 17 മിനുട്ട് 40 സെക്കന്റിലാണ് കപ്പ് കാണപ്പെടുന്നത്. പൗരാണികമായ ഫിക്ഷന്‍ സീരിസില്‍ കോഫി കപ്പ് വന്നത് വലിയ തെറ്റായി സോഷ്യല്‍ മീഡിയ ആഘോഷിച്ചു.

ചില ആരാധകര്‍ അത് കോഫി ബ്രാന്റായ സ്റ്റാര്‍ബക്‌സിന്റെ കോഫി കപ്പാണെന്ന് അഭിപ്രായപ്പെട്ടു. ഏതുവഴിക്ക് ചിന്തിച്ചാലും റോഗ് കോഫി ആ മേശമേല്‍ വരാന്‍ സാധ്യതയില്ല. ഇത്രയധികം ബജറ്റ് ചെലവിട്ട് നിര്‍മിച്ച ഒരു സീരീസിന്റെ പിന്നില്‍ ജോലി ചെയ്തിരുന്നവര്‍ എന്തുമാത്രം അശ്രദ്ധയാണ് കാണിച്ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്.

ഇതോടെ ഭീമന്‍ അബന്ധം തുറന്ന് സമ്മതിച്ച് ഷോ നിര്‍മ്മാതാക്കളായ എച്ച്ബിഒ രംഗത്തെത്തി. എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസ് ആ ഷോട്ടിന് മുന്‍പ് ഒരു ഹെര്‍ബല്‍ കോഫി ഓഡര്‍ ചെയ്തിരുന്നെന്നും അത് ഷോട്ടില്‍ ഉള്‍പ്പെടുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം എപ്പിസോഡ് കലാ സംവിധായകന്‍ ഹൌക്ക് റിച്ച്ടര്‍ ഇതോട് പ്രതികരിച്ചു.

സാധനങ്ങള്‍ സെറ്റില്‍ മറന്ന് വയ്ക്കുന്നത് സാധാരണമാണ്. കോഫി കപ്പിന്റെ വിഷയവും അത് പോലെ വന്നതാകാം. ഇത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. ഗെയിം ഓഫ് ത്രോണില്‍ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇത് ഫൈനല്‍ കട്ടില്‍ വന്ന തെറ്റ് ആകാം.

അതേസമയം സംഭവത്തില്‍ സ്റ്റാര്‍ബക്‌സ് തങ്ങളുടെ ഓഫീഷ്യല്‍ അക്കൌണ്ടിലൂടെ സംഭവത്തില്‍ ട്രോള്‍ ചെയ്തിട്ടുണ്ട്. ഡാനി ഒരിക്കലും ഡ്രാഗണ്‍ ഡ്രിങ്ക് ഓഡര്‍ ചെയ്തിട്ടില്ലല്ലോ എന്നാണ് അവര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞത്.