മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നു: ആരോപണവുമായി ബിജെപി

single-img
8 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ടു നടത്തിയെന്നാരോപിച്ച് ബി.ജെ.പി പരാതി നല്‍കി. കള്ളവോട്ടു ചെയ്തവരുടെ ലിസ്റ്റും പരാതിയോടൊപ്പം ബിജെപി ജില്ലാ കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതിനിധാനം ചെയ്യുന്ന കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 18 ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ കള്ള വോട്ടു നടന്നതായി ബിജെപി പരാതിയില്‍ ചൂണ്ടികാട്ടുന്നത്. സ്ഥലത്തില്ലാതിരുന്നിട്ടും അപരന്‍മാര്‍ വോട്ടുചെയ്ത 22 പേരുടെ പട്ടികയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്.

നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നബാധിതമായി കണ്ട ബൂത്താണ് കാട്ടായിക്കോണത്തെ 18ാം നമ്പര്‍ ബൂത്ത്. ഇവിടത്തെ വെബ് ക്യാമറ ദൃശ്യങ്ങളും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.