രാജ്യത്തെ വനിതാ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി ‘ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ്’ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സും ടിവിഎസ് ഗ്രൂപ്പും

single-img
8 May 2019

രാജ്യത്തെ വനിതാ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ് എന്ന പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സും ടിവിഎസ് ഗ്രൂപ്പും. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയുള്ള സമയങ്ങളില്‍ വാഹന സംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് സാധിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. അടുത്ത മാസം ഒന്നുമുതലാണ് ഈ സേവനം പ്രാബല്യത്തിലാവുന്നത്.

റോഡ് അപകടങ്ങള്‍, വാഹനത്തിന്റെ കേടുപാടുകള്‍ ഇന്ധനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം ഈ സേവനം ലഭ്യമാക്കാമെന്നും രാജ്യത്ത് വനിതാ ഡ്രൈവര്‍മാരുടെ എണ്ണം ഉയര്‍ന്നുവരുന്നത് കണക്കിലെടുത്താണ് കമ്പനി ഈ ചുവടുവയ്പ്പ് നടത്തുന്നതെന്നും പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് അതിവേഗ സര്‍വീസ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരം ഒരു ഉദ്യമത്തിനൊരുങ്ങുന്നതെന്നും ടാറ്റ വ്യക്തമാക്കുന്നു.

രാത്രിസമയങ്ങളില്‍ വനിതാ ഡ്രൈവര്‍മാരുടെ യാത്രകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ടിവിഎസും വ്യക്തമാക്കി.