മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍; ആരോപണവുമായി ബിജെപി

single-img
8 May 2019

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ലക്ഷ്യങ്ങളില്‍ സംശയമുയര്‍ത്തി ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. യാത്രയ്ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടാകാമെന്നാണ് ആരോപണം. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കേരളത്തിലുള്‍പ്പടെ സിപിഎം നേരിടാന്‍ പോകുന്നത്. കണക്കുകള്‍ നോക്കുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ദേശീയപാത വികസനത്തിന് തടസ്സം എന്താണെന്ന കാര്യം സര്‍ക്കാര്‍ ഡല്‍ഹിയില്‍ പോയി അന്വേഷിക്കണം. സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നല്‍കിയ കവറിലുള്ള കാര്യം എന്താണെന്നകാര്യം പുറത്ത് പറയാന്‍ തയ്യാറാകണം.

വിവാദമുണ്ടാക്കുന്നവര്‍ എന്റെ കത്തിലെ അവസാന വരി വായിക്കാന്‍ തയ്യാറായിട്ടില്ല. നിയമാനുസൃതം പഴുതുകളുണ്ടെങ്കില്‍ മാത്രം എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുകാരടക്കം എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും വേണ്ടിയാണ് ഞാന്‍ കത്തയച്ചത്. മനസ്സാക്ഷിയുള്ളവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.