കോഴിക്കോട് നിന്നും കണ്ണൂർ വഴി ഡൽഹിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

single-img
8 May 2019

ഇന്ന് 2.25ന് കോഴിക്കോട് നിന്നും പുറപ്പെട്ട് കണ്ണൂർ വഴി ഡൽഹിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏർപ്പാടാക്കി.

റദ്ദാക്കിയതിന് പകരം വിമാനത്തെക്കുറിച്ച് യാത്രക്കാർക്ക് ഉറപ്പൊന്നും ലഭിക്കാതിരുന്നതാണ് ബഹളത്തിന് ഇടയാക്കിയത്. സാങ്കേതിക തകരാറുകളെത്തുടർന്നാണ് വിമാനം റദ്ദാക്കിയത് എന്നാണു വിശദീകരണം.

അധികൃതർ യാത്രക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

കോഴിക്കോട് നിന്നും പുറപ്പെടുന്നവർക്ക് നാളെ രാവിലെ 9 മണിക്കും, കണ്ണൂര്‍ നിന്നുള്ളവർക്ക് 11 മണിക്കും യാത്ര തുടരാൻ സംവിധാനം ഒരുക്കിയെന്ന് അധികൃതർ അറിയിച്ചു.