റിമിയോടൊത്തുള്ള ദാമ്പത്യം നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളും; ഭര്‍ത്താവ് റോയ്‌സ് വെളിപ്പെടുത്തുന്നു

single-img
7 May 2019

പ്രശസ്ത ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും വിവാഹമോചനത്തിലേക്ക് എത്തിയതിന്റെ സത്യമറിയാന്‍ എല്ലാവരും ആകാംക്ഷയോടെ ഇരിക്കുകയാണ്. ശരിക്കും ഇരുവരും വേര്‍പിരിയാനുണ്ടായ കാരണം എന്താണ്? ഇപ്പോഴിതാ കാരണം റിമിയുടെ ഭര്‍ത്താവ് റോയ്‌സ് തന്നെ വെളിപ്പെടുത്തുന്നു.

തങ്ങളുടെ ദാമ്പത്യത്തിൽ റിമിയ്ക്ക് ഡിവോഴ്സ് നിര്‍ബന്ധമായിരുന്നില്ലെന്നും തന്റെ നിര്‍ബന്ധപ്രകാരമാണ് ഡിവോഴ്സ് നടന്നതെന്നും റോയ്‌സ് പറഞ്ഞു. ഞങ്ങൾക്കിടയിലെ പ്രശ്‌നം പൂര്‍ണമായും ദാമ്പത്യപ്രശ്‌നം തന്നെയായിരുന്നു. ഇതുവരെയുള്ള പത്തുവര്‍ഷം താൻ പിടിച്ചു നിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നുവെന്ന് റോയ്‌സ് പറയുന്നു.

എന്നാൽ കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. റിമിയോടൊത്തുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചു കിട്ടില്ലെന്നും റോയ്‌സ് പറഞ്ഞു. ഇക്കാലയളവിലെ ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതിനാൽ തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്‌സ് പറയുന്നു.

വിവാഹശേഷം ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ റിമിയുടെ സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ. റിമിക്ക് ഒരിക്കലും ഡിവോഴ്‌സ് നിര്‍ബന്ധമായിരുന്നില്ല. എന്നാൽ തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതു കൊണ്ടാണ് ഇപ്പോള്‍ ഡിവോഴ്‌സ് നടന്നത്. സഹിക്കാൻ പറ്റുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനും ശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്‌സ് എന്നും റോയ്‌സ് വ്യക്തമാക്കുന്നു.