ശബരിമലയില്‍ സര്‍ക്കാരിനൊപ്പം നിന്നത് അകത്തുപോകുമെന്ന് പേടിച്ച്: സുരേന്ദ്രന്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞത് ഓര്‍ക്കണം: വീണ്ടും മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി

single-img
7 May 2019

ശബരിമല പ്രതിഷേധത്തിനൊപ്പം നിന്നാല്‍ ഈഴവര്‍ അകത്തുപോകുമായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് കേസില്‍പ്പെടാതിരിക്കാനാണ്. സമുദായാംഗങ്ങളെ കരുതിയാണ് ഈ നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രന്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞത് ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.