ഇന്ത്യന്‍ ഐ.ടി മേഖലക്ക് തിരിച്ചടി: എച്ച്1ബി വിസാ അപേക്ഷകള്‍ക്കുള്ള നിരക്ക് ഉയര്‍ത്താന്‍ യുഎസ് നീക്കം

single-img
7 May 2019

എച്ച്1ബി വിസാ അപേക്ഷകള്‍ക്കുള്ള നിരക്ക് ഉയര്‍ത്താന്‍ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ യുവാക്കള്‍ക്ക് സാങ്കേതിക മേഖലയില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നതിനായി പണം കണ്ടെത്താനാണ് യു.എസ് നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യു.എസ് തൊഴില്‍ സെക്രട്ടറി അലക്‌സാണ്ടര്‍ അകോസ്റ്റയാണ് നിരക്ക് ഉയര്‍ത്തുമെന്ന് സൂചന നല്‍കിയത്.

2020 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരക്ക് ഉയര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, നിരക്ക് എത്രത്തോളം ഉയര്‍ത്തുമെന്നതിനെ കുറിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് യു.എസ് തീരുമാനം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്ന ഐ.ടി ജീവനക്കാരില്‍ ഭൂരിപക്ഷവും എച്ച്1ബി വിസ ഉപയോഗിച്ചാണ് യു.എസിലെത്തുന്നത്.