വെള്ളാപ്പള്ളി പലതും പറയും; അധികാരങ്ങള്‍ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാന്‍ ആകില്ല: തുറന്നടിച്ച് തുഷാര്‍ വെള്ളാപ്പള്ളി

single-img
7 May 2019

അധികാരങ്ങള്‍ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാന്‍ ആകില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചത് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാലാണ്. കേന്ദ്രത്തില്‍ സാഹചര്യം ഒത്താല്‍ അധികാരത്തിന്റെ ഭാഗമാകുമെന്നും തുഷാര്‍ പറഞ്ഞു.

അധികാരങ്ങള്‍ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്നു പ്രവര്‍ത്തകര്‍ക്കു ഉറപ്പ് നല്‍കിയതായും തുഷാര്‍ പറഞ്ഞു. വയനാട്ടില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും ബിജെപി കാര്യമായി പിന്തുണച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ അവിടെ വോട്ടര്‍ ആയിരുന്നോ എന്നും തുഷാര്‍ ചോദിച്ചു.