ഹിന്ദു ഭീകരവാദവും ഉണ്ട്: നടി സ്വര ഭാസ്‌ക്കര്‍

single-img
7 May 2019

അക്രമവും കുറ്റകൃത്യവും ഭീകരവാദവുമെല്ലാം എല്ലാ മതങ്ങള്‍ക്കും ബാധകമാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ബുദ്ധമത വിശ്വാസികളും ജൂതരുമെല്ലാം ഈ പാപങ്ങള്‍ ചെയ്തതാണ്. ആളുകള്‍ക്ക് മുസ്‌ലിം ഭീകരവാദമുണ്ടെന്ന് പറയാമെങ്കില്‍ ഹിന്ദു ഭീകരവാദവും ഉണ്ടെന്ന് പറയാന്‍ കഴിയുമെന്നും സ്വര ഭാസ്‌ക്കര്‍ പറഞ്ഞു.

പ്രജ്ഞാ സിങ് താനൊരു ഹിന്ദുവാണെന്ന് പറയുകയും ഭീകരവാദാരോപണം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരൊരു ഹിന്ദു ഭീകരവാദക്കേസ് ആരോപിതയാണെന്ന് പറയേണ്ടി വരുമെന്നും സ്വര ഭാസ്‌ക്കാര്‍ പറഞ്ഞു. ഭോപാലിലെ സ്ഥാനാര്‍ത്ഥിയായി പ്രജ്ഞാ സിങ്ങിനെ ബി.ജെ.പി നിര്‍ത്തിയത് നാണക്കേടാണെന്നും മണ്ഡലത്തിലെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങ്ങാണെന്നും സ്വര പറഞ്ഞു.