തിരക്കേറിയ റോഡില്‍ മുട്ടയിടുന്ന മൂര്‍ഖന്‍ പാമ്പ്: ദൃശ്യങ്ങള്‍ വൈറല്‍

single-img
7 May 2019

കര്‍ണാടകയിലെ മധുര്‍ പട്ടണത്തിലാണ് അപൂര്‍വമായ സംഭവം നടന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞത്. പാമ്പ് മുട്ടയിടുന്നത് കാണാന്‍ നിരവധിയാളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

ഒടുവില്‍ 14 മുട്ടകളിട്ട പാമ്പിനെ പാമ്പു പിടിത്ത വിദഗ്ധനായ പ്രസന്ന പിടികൂടി സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു. പാമ്പിന്റെ മുട്ടകള്‍ വിരിയുന്നതു വരെ അവയെ സൂക്ഷിക്കുമെന്നും വിരിഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും പ്രസന്ന വ്യക്തമാക്കി. സാധാരണയായി മൂര്‍ഖന്‍ പാമ്പുകള്‍ 20 മുതല്‍ 40 വരെ മുട്ടകള്‍ ഇടാറുണ്ട്.

https://www.youtube.com/watch?time_continue=54&v=xVCHmawfDKY