മോശമായ രീതിയില്‍ സിനിമയില്‍ പലരും എന്നെ സമീപിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി

single-img
7 May 2019

സൂപ്പര്‍ഹിറ്റ് ചിത്രം വാരണം ആയിരത്തില്‍ അഭിനയിച്ചതോടെ തമിഴില്‍ സെന്‍സേഷനായി മാറുകയായിരുന്നു സമീറ റെഡ്ഡി. പിന്നീട് തുടര്‍ച്ചയായി വാണിജ്യ വിജയമുള്ള ചിത്രങ്ങളുടെ ഭാഗമായി. 2014 ല്‍ അക്ഷയ് വര്‍ധയുമായുള്ള വിവാഹത്തിന് പിന്നാലെ സമീറയെക്കുറിച്ച് അധികം വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സമീറ. ആദ്യപ്രസവത്തിന് പിന്നാലെ ശരീരം വണ്ണം വച്ചപ്പോള്‍ ഉണ്ടായ കളിയാക്കലുകളെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും സമീറ നേരത്തെ വെളിപ്പെടുത്തിയത് ശ്രദ്ധ നേടിയിരുന്നു. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സമീറ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്.

സിനിമാ മേഖലയില്‍ എന്തുമാറ്റം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് സ്ത്രീകളില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നതില്‍ മാറ്റമുണ്ടാകണമെന്നായിരുന്നു സമീറയുടെ മറുപടി. മോശമായ രീതിയില്‍ തന്നെ സമീപിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഗ്ലാമര്‍ വസ്തുക്കള്‍ എന്നതിലുപരിയായി സ്ത്രീകളെ കാണണം. എന്നാല്‍ മാറ്റം ഉണ്ടാകാന്‍ ഒത്തിരി സമയം എടുക്കുമെന്ന് അറിയാമെന്നും സമീറ പറഞ്ഞു. രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് സമീറ ഇപ്പോള്‍.