മത ഭീകരൻ റിയാസ് അബൂബക്കറിനെ ജയിലിൽ നിന്നും കോടതിയിലെത്തിച്ചത് പ്രൈവറ്റ് ബസിൽ

single-img
7 May 2019

കേരളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിനെ എറണാകുളം സബ് ജയലിൽ നിന്ന് കൊച്ചി കലൂരിലുള്ള എൻഐഎ കോടതിയിൽ എത്തിച്ചത് പ്രൈവറ്റ് ബസിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിന് പിന്നാലെ അറസ്റ്റിലായ പ്രതിയെ കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ . നാമമാത്രമായ സുരക്ഷാ ജിവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും  ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു.

ഇക്കാര്യത്തിൽ കേരള പൊലീസിന് പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്നാണ് എൻഐഎ അധികൃതർ പറയുന്നത്. അതേസമയം എൻഐഎ കേസുകളിൽ വിചാരണയടക്കം നടക്കുന്ന സമയത്ത് കോടതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കാറുള്ളത്.

റിയാസിനെ ഹൈക്കോടതിക്ക് സമീപത്ത് നിന്ന് രണ്ട് പൊലീസുകാർക്കൊപ്പമാണ് ഇയാളെ പ്രൈവറ്റ് ബസിൽ കൊണ്ടു വന്നത്. പൊലീസുകാരുടെ കൈയിൽ ആയുധങ്ങളുമുണ്ടായിരുന്നില്ല.

പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ചാവേറാകാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.