ടിക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളില്‍ വേവലാതി വേണ്ട

single-img
7 May 2019

ടിക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളില്‍ വേവലായി വേണ്ടെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് ചട്ടങ്ങളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകാമെന്നും എന്നാൽ അതിലേക്ക് കടക്കുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ടിക്കാറാം മീണയെ കള്ളവോട്ട് വിഷയത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് സിപിഎമ്മും പാര്‍ട്ടി സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി മീണയെ അനുകൂലിച്ചത്. ടിക്കാറാം മീണ പ്രവര്‍ത്തിക്കുന്നത് ചട്ടപ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.