ശ്രീധരൻ പിള്ളയ്‌ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി

single-img
7 May 2019

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയ്‌ക്ക് ദേശീയപാത വികസനത്തിൽ  സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രം ദേശീയപാത വികസനത്തെ തഴഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ ലോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ദേശീയപാതവികസനം ഏറെ പ്രാധാന്യമുള്ളതാണ്. ഏറെക്കാലം പദ്ധതി മുടങ്ങികിടക്കുകയായിരുന്നെന്നും ഈ കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ ശരിയായ രീതിയിൽ ഇടപെട്ടുവെന്നും പിണറായി വ്യക്തമാക്കി.

കാസർകോട് മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ 45 മീറ്റർ വീതിയിൽ നാഷണൽ ഹെെവെ നാല് വരിയാക്കുന്ന പ്രോജക്ട് കേന്ദ്ര സർക്കാരിന്റെ ദേശീയ പാത സ്‌കീമിൽ ഉൾപ്പെടുത്തിയിരുന്നു. 2013ൽ യു.ഡി.എഫ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ എടുക്കാത്തതുമൂലം പദ്ധതി പാതിവഴിയിലാവുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.