പി.എസ്. ശ്രീധരന്‍പിളള ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തേക്ക് ?

single-img
7 May 2019

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അഡ്വ. പി എസ് ശ്രീധരന്‍പിളളയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായി ചില മാധ്യമ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലുടന്‍ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ അഴിച്ചു പണിയുണ്ടാകും.

കേരളത്തില്‍ സമാനതകള്‍ ഇല്ലാത്ത അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ശ്രീധരന്‍പിളളയ്ക്ക് കഴിഞ്ഞില്ല എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇതിനുപുറമെ അണികളുടെ നിരന്തരമായ പരാതിയും പിള്ളയ്ക്ക് വിനയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരസ്പര വിരുദ്ധമായ പ്രസ്താവനകളും പത്തനംതിട്ട സീറ്റിനെ ചൊല്ലിയുള്ള പിടിവലിയും ശ്രീധരന്‍ പിള്ളക്കെതിരെ പാര്‍ട്ടിയില്‍ തന്നെ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അഡ്വ പി എസ് ശ്രീധരൻപിളളയെ മാറ്റാൻ തത്വത്തിൽ തീരുമാനമായി എന്ന് ഡൽഹി വൃത്തങ്ങൾ…

Posted by S V Pradeep on Tuesday, May 7, 2019