മലയാള സിനിമയെ നശിപ്പിച്ചത് പ്രേംനസീർ; അയാൾ ഹിന്ദു നായകനെ സിനിമയിലേക്കടുപ്പിച്ചിരുന്നില്ല: വർഗ്ഗീയ വിഷം ചീറ്റി ജനം ടിവി പ്രോഗ്രാം ഹെഡ് മനോജ് മനയിൽ

single-img
7 May 2019

മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിനെതിരെ വർഗ്ഗീയ പരാമർശവുമായി സംഘപരിവാർ അനുാകൂല സാഹിത്യകാരനും ജനം ടിവിയുടെ പ്രോഗ്രാം ഹെഡുമായ മനോജ് മനയിൽ. പ്രേം നസീറിൻ്റെ മതം ചൂണ്ടിക്കാട്ടി മലയാള സിനിമയെ നശിപ്പിച്ചത് നസീറാണെന്നു സൂചിപ്പിച്ചുകൊണ്ടാണ് മേനോജ് മനയിൽ പരാമർശം നടത്തിയിരിക്കുന്നത്.

മലയാള സിനിമയെ നശിപ്പിച്ചത് പ്രേംനസീർ എന്ന നടനാണ്. അയാൾ മറ്റൊരു ഹിന്ദു നായകനെ സിനിമയിലേക്കടുപ്പിച്ചിരുന്നില്ല.- എന്നാണ് മനേജ് മനയിൽ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

മനോജിൻ്റെ ട്വിറ്ററിൽ പരാമർശങ്ങളുമായി സംഘപരിവാർ നേതാവ് ടിജി മോഹൻദാസും എത്തിയിട്ടുണ്ട്. `അങ്ങേര് പാവാ… മധു സുകുമാരൻ രാഘവൻ സോമൻ മോഹൻ… കൃസ്ത്യാനികളിൽ സത്യൻ വിൻസന്റ്- ആരെങ്കിലും ഗതി പിടിക്കാതെ പോയെങ്കിൽ പാവം നസീർ എന്തു പിഴച്ചു?´- എന്നാണ്  ടിജി മോഹൻദാസ് ചോദിച്ചിരിക്കുന്നത്.

മേനോജ് മനയിലിൻ്റെ ട്വീറ്റിനെതിരെ നിരവധി പേരാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

https://twitter.com/manojmanayil/status/1124637420425809920