പ്രവാസി മലയാളി കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മരിച്ചു

single-img
7 May 2019

കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേസ് ടെക്‌നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചല്‍ കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി വേയില്‍ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്.

പാര്‍ക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയര്‍വേസ് ട്വിറ്ററില്‍ അറിയിച്ചു.

കടപ്പാട്: മീഡിയ വണ്‍