കുവൈറ്റില്‍ പ്രവാസികളുടെ വിസ മാറ്റത്തിന് ഫീസ് വര്‍ധിപ്പിക്കും

single-img
7 May 2019

കുവൈറ്റില്‍ വിദേശികളുടെ വിസ മാറ്റത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. മനുഷ്യവിഭവശേഷി അഥോറിറ്റിയാണ് തീരുമാനം എടുക്കുന്നത്. വീസ കച്ചവടം ഇല്ലാതാക്കുക, തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തുക തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് തീരുമാനം.

കമ്പനികളുടെ ആവശ്യം പഠിച്ച ശേഷമേ പുതിയ വിസ അനുവദിക്കൂ. വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശവാസികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.