കുഞ്ചാക്കോ ബോബന്റെ മകന് പേരിട്ടു; ആരാധകർ കൺഫ്യുഷൻ ആകരുത്, ഇത് ബോബന്‍ കുഞ്ചാക്കോ

single-img
7 May 2019

പതിനാല് വർഷം നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബനും പ്രിയയും ഒരു ആൺകുട്ടിയുടെ മാതാപിതാക്കളായപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമായിരുന്നു. പിന്നാലെതന്നെ കുഞ്ഞിന്റെ പേര് എന്തായിരിക്കും എന്നായിരുന്നു ചോദ്യം. ഇവിടെ, ആരാധകരില്‍ ഭൂരിപക്ഷവും പറഞ്ഞ പേര് തന്നെയാണ് കുഞ്ചാക്കോ ബോബന്‍ ഇട്ടിരിക്കുന്നത്.

ഭൂരിപക്ഷം ആരാധകരും പ്രതീക്ഷിച്ചപോലെ ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരാണ് ബോബന്‍ കുഞ്ചാക്കോ. തന്റെ മകന് അദ്ദേഹം പേരിട്ടപ്പോൾ തിരിച്ചിട്ടതായിരുന്നു ‘കുഞ്ചാക്കോ ബോബന്‍’ എന്നത്. ഇപ്പോൾ മകനും അത് ആവര്‍ത്തിച്ചു. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിലെ അവാര്‍ഡ് നിശയ്ക്കിടെയാണ് കുഞ്ചാക്കോ ബോബന്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വ്വന്‍ യോശുദാസിനോടാണ് പേര് ആദ്യമായി പറയുന്നതും.

ചാനലിന്റെ പരിപാടിയില്‍ അവതാരകനായി എത്തിയ കുഞ്ചാക്കോ ബോബനോട് പുരസ്ക്കാരം വാങ്ങുന്നതിനിടെ യേശുദാസ് അഭിനന്ദനം അറിയിച്ചു. അതിനുശേഷമായിരുന്നു കുഞ്ഞിന്റെ പേര് ചോദിച്ചത്. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.