പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാര്‍ പോലും അറിഞ്ഞിട്ടില്ല; സ്മൃതി ഇറാനി പറഞ്ഞത് കള്ളമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
7 May 2019

അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്ന ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് തെളിവായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ വെങ്കടേശ്വര്‍ലു അറിയിച്ചു.

പരാതി ലഭിച്ചപ്പോള്‍ തന്നെ അമേത്തിയിലെ വിവിധ പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാരോടും ഉദ്യോഗസ്ഥരോടും കമ്മീഷന്‍ ഇക്കാര്യം അന്വേഷിച്ചു. ഇതേതുടര്‍ന്ന് വീഡിയോ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. എന്നാല്‍ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വെങ്കടേശ്വര്‍ലു അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബൂത്ത് പിടിത്തമെന്ന ആരോപണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. ഇതിന് തെളിവായി വീഡിയോയും അവര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.