അഞ്ച് ഇന്ത്യൻ നാവികരെ നൈജീരിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയെന്ന് വിദേശകാര്യമന്ത്രി

single-img
7 May 2019

അഞ്ച് ഇന്ത്യൻ നാവികരെ നൈജീരിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. നാവികരെ ഉടൻ മോചിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്
നൈജീരിയയിലെ ഇന്ത്യൻ അംബാസിഡറായ അഭയ് ഠാക്കൂറിനോട് മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. നൈജീരിയൻ സർക്കാരിനെ ബന്ധപ്പെടാനാണ് അംബാസിഡർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

നാവികരെ തട്ടിക്കൊണ്ടുപോയിട്ട് രണ്ടാഴ്ചയെങ്കിലുമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദിവസങ്ങളായി നാവികരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. നൈജീരിയയ്ക്കടുത്ത് നങ്കൂരമിട്ടിരുന്ന എം ടി അപെക്കസ് എന്ന കപ്പലിലെ തേഡ് ഓഫീസർ ആയ തന്റെ ഭർത്താവ് സുദീപ് കുമാർ ചൌധരിയെ കടൽക്കൊള്ളക്കാരിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഭാഗ്യശ്രീ ദാസ് ഒരാഴ്ച മുൻപ് ട്വീറ്റ് ചെയ്തിരുന്നു. ഒഡിഷ സ്വദേശിയാണ് ഭാഗ്യശ്രീ.