നിങ്ങൾ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ അത് പാകിസ്താന് ചെയ്യുന്നത് പോലെ; മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദ പ്രസ്താവനയുമായി വരുൺ

single-img
7 May 2019

എസ്പി-ബിഎസ്പി സഖ്യത്തിലെ നേതാക്കള്‍ പാകിസ്താനികളാണെന്ന്‍ പറഞ്ഞതിന് പിന്നാലെ അമ്മയായ മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി വരുണ്‍ ഗാന്ധി.
നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഭാരത മാതാവിനായി വോട്ട് ചെയ്യണം. എന്‍റെ അമ്മ ഉത്തമമായ ഹൃദയത്തോടു കൂടിയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ മാതയ്ക്കായി വോട്ട് ചെയ്യണം, അത് ഭാരതമാതാവാണ്.

നിങ്ങള്‍ ഇവിടെ ഹിന്ദുസ്ഥാനില്‍ ജീവിക്കുമ്പോള്‍ ഹിന്ദുസ്ഥാന് വേണ്ടി വോട്ട് ചെയ്യണം. അങ്ങിനെയല്ലാതെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുകയാണെനങ്കില്‍ അത് പാകിസ്താന് ചെയ്യുന്നത് പോലെയാണെന്ന് വരുണ്‍ പറഞ്ഞു. സുല്‍ത്താന്‍പൂരില്‍ മനേക ഗാന്ധിക്കെതിരെ മത്സരിക്കുന്ന ചന്ദ്രബദ്ര സിംഗിനെയും സഹോദരന്‍ യഷ് ബദ്ര സിംഗിനെയും ഉദ്ദേശിച്ചുകൊണ്ട് നേരത്തെ, തന്‍റെ ഷൂവിന്‍റെ ലെയ്സ് കെട്ടുന്നവരാണ് അമ്മയ്ക്കെതിരെ മത്സരിക്കുന്നതെന്ന് വരുണ്‍ പറഞ്ഞിരുന്നു.