സൗജന്യമായി കുടിവെള്ളം വച്ച സ്ഥലത്ത് നിരന്തരം കപ്പ് മോഷണം പോകുന്നതിനെ തുടർന്ന് ഗതികെട്ട നാട്ടുകാർ സിസി ക്യാമറ വെച്ചു; ക്യാമറയിൽ പതിഞ്ഞത് അന്നാട്ടിലെ പൊലീസുകാരും

single-img
7 May 2019

പൊതുജനങ്ങൾക്കായി സൗജന്യമായി കുടിവെള്ളം വച്ച സ്ഥലത്ത് സ്ഥിരമായി മോഷണം നടക്കുന്നു. രാവിലെ കുടിവെള്ളത്തിനൊപ്പം വയ്ക്കുന്ന കപ്പ് രാത്രിയിൽ മോഷണം പോകും.  എല്ലാ ദിവസവും ഇതു തന്നെ അവസ്ഥ. ഒടുവിൽ ഗതികെട്ട നാട്ടുകാർ കള്ളനെ പിടിക്കാൻ മുന്നിട്ടിറങ്ങി.

കുടിവെള്ളം വച്ച സ്ഥലത്ത് ഇത് സിസിടിവി ക്യാമറ സ്ഥാപിക്കുകയാണ് നാട്ടുകാർ ആദ്യം ചെയ്തത്. നാട്ടുകാരുടെ പ്രയത്നത്തിന് എന്തായാലും ഫലമുണ്ടായി. ക്യാമറ സ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ കള്ളൻ ക്യാമറയിൽ കുടുങ്ങി. പക്ഷേ കള്ളനെ കണ്ട് നാട്ടുകാർ സത്യത്തിൽ ഞെട്ടി.

കള്ളൻ മറ്റാരുമല്ല, ആ നാട്ടിലെ പൊലീസ് തന്നെ. രാത്രിയിൽ ബൈക്ക് പട്രോളിംഗിന് ഇടയിൽ ഈ സ്ഥലത്ത് എത്തുന്ന പൊലീസുകാർ വെള്ളത്തിനൊപ്പം വച്ചിരുന്ന കപ്പും എടുത്ത് സ്ഥലം വിടുന്നതാണ് സിസിടിവിയിൽ പതിഞ്ഞത്. വേലി തന്നെ വിളവു തിന്നുന്നത് കണ്ടു അന്തിച്ചു നിൽക്കുകയാണ് നാട്ടുകാർ. ന്യൂസ് 18 ആണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.