കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട റിയാസ് അബുബേക്കറിനായി കോടതിയിൽ ഹാജരായത് അ‍ഡ്വ.ബി എ ആളൂർ

single-img
7 May 2019

ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റുചെയ്ത റിയാസ് അബുബേക്കറിനായി കോടതിയിൽ ഹാജരായത് അ‍ഡ്വ.ബി.എ.ആളൂർ. റിമാൻഡിൽ കഴിഞ്ഞിരുന്ന അബുബേക്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് കഴിഞ്ഞദിവസം ആളൂർ കോടതയിൽ ഹാജരായത്.

കേരളത്തിൽ ചാവേറാക്രമണം നടത്താൻ റിയാസ് അബുബേക്കർ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി മുൻപും ആളൂർ ഹാജരായിട്ടുണ്ട്.

സൗമ്യാ വധക്കേസിൽ പ്രതി ഗോവിന്ദ ചാമിക്ക് വേണ്ടിയും, പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ വധക്കേസിൽ പ്രതി അമീർ ഉൾ ഇസ്ലാമിന് വേണ്ടിയും ബണ്ടി ചോറിന് വേണ്ടിയും ആളൂർ കോടതിയിൽ ഹാജരായിരുന്നു.