ശ​രി​യ​ത്ത് നി​യ​മം അടിസ്ഥാനമാക്കി സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ബ്രൂ​ണ​യ് സു​ൽ​ത്താ​ൻ പിൻവലിച്ചു

single-img
7 May 2019

സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ബ്രൂണയ് പിൻവലിച്ചു. ബ്രൂ​ണ​യ് സു​ൽ​ത്താ​ൻ ഹ​സ​ന​ൽ ബോ​ൽ​ക്കി​യയാണ് നടപടിയെടുത്തത്. നി​യ​മ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​ങ്ങ​ളും ഉ​ത്ക​ണ്ഠ​ക​ളും വ​ള​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ടി​വി പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ജോ​ർ​ജ് ക്ലൂ​ണി, ഇ​തി​ഹാ​സ​ഗാ​യ​ക​ൻ എ​ൽ​ട്ട​ൺ ജോ​ൺ തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ലോ​ക​മെ​ങ്ങു​മു​ള്ള ബ്രൂ​ണ​യ് സു​ൽ​ത്താ​ന്‍റെ ഹോ​ട്ട​ലു​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​നം അ​ട​ക്കം ന​ൽ​കി​യി​രു​ന്നു.ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​ജ്യ​ത്ത് ശ​രി​യ​ത്ത് നി​യ​മം ബാ​ധ​ക​മാ​ക്കി ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്.