ആചാര സംരക്ഷണത്തിനു വേണ്ടി കാരാഗൃഹവാസം അനുഭവിച്ചു; ബിജെപി നേതാവ് കെ സുരേന്ദ്രന് ശ്രീഭൂതനാഥ പുരസ്കാരം

single-img
7 May 2019

ശ്രീഭൂതനാഥപുരസ്കാരം ബിജെപി നേതാവ് കെ സുരേന്ദ്രന്. ആചാര സംരക്ഷണത്തിനു വേണ്ടി കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്നതിൻ്റെ പേരിലാണ് ശ്രീഭൂതനാഥ പുരസ്കാരത്തിന് കെ സുരേന്ദ്രൻ തെരഞ്ഞെടുത്തത്.

കരക്കോണം മുര്യതോട്ടം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രസമിതിയാണ് ശ്രീ ഭുതനാഥപുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. മകയിരംതിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് വർഷങ്ങളായി നൽകിവരുന്ന പുരസ്കാരമാണിതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

കാരക്കോണം മുര്യനോട്ടം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രജ്ഞശാലയിൽ നാളെ നടക്കുന്ന ചടങ്ങിൽ പുരസ്കാരവും പ്രശസ്തിപത്രവും നൽകി കെ സുരേന്ദ്രനെ ആദരിക്കും.