ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രിയുടെ തലയിൽ മുട്ട ഇടിച്ചു വനിതയുടെ പ്രതിഷേധം

single-img
7 May 2019

ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണി​നു നേ​രെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ ആ​ക്ര​മ​ണം. ആ​ൾ​ബ​റി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മ്പോ​ഴായിരുന്നു ആക്രമണം നടന്നത്.

പ്ര​തി​ഷേ​ധ​ക്കാ​രി​യാ​യ വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ത​ല​യി​ൽ മു​ട്ട​കൊ​ണ്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ൽ മു​ട്ട ഉ​ട​യ്ക്കാ​നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ പ​ദ്ധ​തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. ത​ല​യി​ൽ ശ​ക്തി​യാ​യി ഇ​ടി​ച്ചെ​ങ്കി​ലും മു​ട്ട പൊ​ട്ടി​യി​ല്ല.

പ്ര​തി​ഷേ​ധ​ക്കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ആ​ൾ​ബ​റി​യി​ൽ വ​നി​താ സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു മോ​റി​സ​ൺ.