ഡൽഹിയിൽ ആം ആദ്മി പ്രതിസന്ധിയിൽ; തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഡൽഹിയിൽ ആംആദ്മി എംഎൽഎ ബിജെപിയിൽ ചേർന്നു

single-img
7 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആംആദ്മി എംഎൽഎ ബിജെപിയിൽ എത്തി. ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ എഎപി എംഎല്‍എയാണ് ബിജെപിയില്‍ ചേരുന്നത്. ഡല്‍ഹിയിലെ ബിജ്വാസാന്‍ മണ്ഡലത്തിലെ എംഎല്‍എ ആയ ദേവീന്ദര്‍ സിംഗ് സെഹ്രാവത് അണ് ബിജെപിയിലേക്ക് മാറിയത്.ൃ

പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ നിരാശയുള്ളതിനാലും തന്നെ അവഗണിക്കപ്പെട്ടതുകൊണ്ടുമാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നുമാണ് ദേവീന്ദ്രര്‍ സെഹ്രാവതിന്റെ വിശദീകരണം.. എഎപിയും കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. നേരത്തെ ഗാന്ധിനഗര്‍ എംഎല്‍എ അനില്‍ ബാജ്‌പേയ് ആണ് ബി.ജെ.പിയിലേക്ക് പോയത്.

ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് താനെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടി നേതൃത്വം തന്നെ അപമാനിക്കുകയാണെന്നും തന്റെ മണ്ഡലം കടുത്ത അവഗണന നേരിടുകയാണെന്നും ദേവീന്ദര്‍ പറയുന്നു. റിട്ടയര്‍ഡ് ആര്‍മി കേണലാണ് ദേവീന്ദര്‍ സിംഗ്.