വെള്ളാപ്പള്ളി നടേശനല്ല വയനാട്ടിൽ വോട്ട് ചെയ്തത്; വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന തള്ളി തുഷാർ

single-img
6 May 2019

ആലപ്പുഴ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയെ തള്ളി എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശന്‍ അല്ല വയനാട്ടിൽ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

വയനാട്ടിൽ എൻഡിഎ മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും. സംസ്ഥാനത്ത് ബിഡിജെഎസ് മത്സരിച്ച എല്ലാ സീറ്റിലും ബിജെപിയുടെ മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ എൻ‍ഡിഎ മൂന്ന് സീറ്റുകൾ നേടുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.