രാത്രിയില്‍ വാഹനത്തിലെത്തി റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയവരെ ഓടിച്ചിട്ട് പിടിച്ച് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും സംഘവും

single-img
6 May 2019

തലസ്ഥാനത്തെ റോഡരികില്‍ രാത്രിയില്‍ വാഹനങ്ങളില്‍ എത്തി കക്കൂസ് മാലിന്യം തള്ളിയവരെ ഓടിച്ചിട്ട് പിടിച്ച് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും സംഘവും. നഗരത്തില്‍ രാത്രിയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാനായി രൂപീകരിച്ച ഈഗിള്‍-ഐ സ്‌ക്വാഡിനൊപ്പമാണ് മേയറും രംഗത്തിറങ്ങിയത്. ഇന്നലെ മുതല്‍ ഇന്ന് പുലര്‍ച്ചെ 3.30 മണി വരെ മേയര്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നു.

വാഹനങ്ങളിലെത്തി കക്കൂസ് മാലിന്യം നഗരത്തിലെ ഓടകളിൽ നിക്ഷേപിച്ച് തിരിച്ചു വരുന്ന വഴി കൈ കാണിച്ചിട്ട് നിർത്താതെപോയ വാഹനത്തെ ഇവര്‍ പിൻതുടർന്ന് പിടികൂടുകയായിരുന്നു. അനധികൃതമായി അറവുമാലിന്യം റോഡരികുകളില്‍ തള്ളുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്വാഡ് രൂപീകരിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകുമെന്നും, തിരുവനന്തപുരത്തിനെ മാലിന്യ കൂമ്പാരമാക്കാന്‍ അനുവദിക്കില്ലെന്നും മേയര്‍ അറിയിച്ചു.